വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സി.പി.എം ഏരിയ സെന്റർ അംഗം പി.പി.ബഷീർ ഇടതു സ്ഥാനാർഥിയാകാൻ സാധ്യത. സ്ഥാനാർഥിയെ നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയോട് മൽസരിച്ച പി.പി. ബഷീറിന് പരിചയപ്പെടുത്തൽ ആവശ്യമില്ല. ഒപ്പം മണ്ഡലത്തിലുളളയാൾഎന്ന ഗുണം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പി.പി. ബഷീറിന്റെ പേര് പരിഗണിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി.പി. ബഷീറിനെ വിളിച്ചു വരുത്തിയിരുന്നു.
മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ കോടിയേരിക്ക് വേങ്ങരയിൽ ആ അഭിപ്രായമില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് പറയുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് ഒരു ചോദ്യം.
മതേതര വോട്ടുകൾ ഏകീകരിച്ച് വേങ്ങരയിലും ഒരു മുന്നേറ്റം നടത്താമെന്നാണ് പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം.