കോൺഗ്രസ്.കേരളാ കോൺഗ്രസ് മഞ്ഞുരുക്കത്തിന്റെ വ്യക്തമായ സൂചനകൾ നൽകി നേതാക്കളുടെ കൂടുതൽ പ്രതികരണങ്ങൾ. അകല്‍ച്ച കുറഞ്ഞെന്നും കേരളാ കോൺഗ്രസിന്റെ മടങ്ങിവരവ് അറിയാൻ കാത്തിരിക്കാമെന്നും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു. കെ.എം.മാണിയെ തിരികെകൊണ്ടുവരാന്‍ നേതൃത്വം തീരുമാനിച്ചാല്‍ അംഗീകരിക്കുമെന്ന് കോട്ടയം ഡി.സി.സിയും വ്യക്തമാക്കി.
ഒരുവള്ളത്തിൽ ഒരുമിച്ച് തുഴയാമെന്ന പ്രസ്താനകളിലേയ്ക്ക് കെ,എംമാണിയും ഉമ്മൻ ചാണ്ടിയും എത്തിയതിനെ സ്വാഗതം ചെയ്ത് കോൺഗ്രസിലെ എ ഗ്രൂപ്പ്. നേതാക്കൾ ഒരുമിച്ചെത്തിയത് നല്ല സിഗ്നലാണെമന്നും പരസ്പരം സംസാരിക്കാനുളള അന്തരീക്ഷമായിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിലെ കേരളാ കോൺഗ്രസ് നിലപാടിനെതുടർന്ന് ശക്തമായ വിയോജിപ്പിലായിരുന്ന കോട്ടയം ഡിസിസിയും നിലപാട് മയപ്പെടുത്തി.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കാഞ്ഞിരപ്പള്ളിയിലും ആലപ്പുയിലും സിപിഎമ്മിനെയാണ് കേരളാ കോൺഗ്രസ് പിന്തുണച്ചത്. അതേസമയം മഞ്ഞുരക്കത്തിന്റെ സൂചനകൾ ഇരുപാർട്ടികളുടെയും േതൃനിരയിലുണ്ടായത് കൂടുതൽ ചർച്ചകൾക്ക് വരും ദിവസങ്ങളിൽ വഴിതുറക്കും. വേങ്ങര തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളാ കോൺഗ്രസ് സ്റ്റീറിങ് കമ്മറ്റി കൈക്കൊള്ളുന്ന തീരുമാനവും നിലവിലെ സാഹചര്യത്തിൽ നിർണായകമാകും.