E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

കെ. മുരളീധരനെതിരെ ഐ ഗ്രൂപ്പിൽ പടയൊരുക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ. മുരളീധരനെതിരെ ഐ ഗ്രൂപ്പിൽ പടയൊരുക്കം. പ്രതിപക്ഷനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് മുരളീധരൻ നടത്തിയ പരാമർശത്തിനെതിരെ ഐ ഗ്രൂപ്പിൽ അമർഷം പുകയുകയാണ്. ഇത്തരം പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുമെന്ന് കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ തുറന്നടിച്ചു. ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതൃസ്ഥാനത്തിന് യോഗ്യനാണെന്ന വിശദീകരണവുമായി മുരളീധരൻ രംഗത്തെത്തിയെങ്കിലും സംഘടനാതിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹവുമായി സഹകരിക്കേണ്ട എന്നാണ് ഗ്രൂപ്പ് തീരുമാനം. 

ഐ ഗ്രൂപ്പിലാണെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളിലായി കെ.മുരളീധരന്റെ നിലപാടുകൾ എ ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തുന്നതാണ്. ഇന്നലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം പോരെന്നും ഉമ്മൻചാണ്ടി ഉന്നതസ്ഥാനത്തിന് യോഗ്യനാണെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതൃസ്ഥാനത്തിന് യോഗ്യനാണെന്നാണ് താൻ ഉദ്ദേശിച്ചത് എന്ന വിശദീകരണവുമായി ഇന്ന് മുരളീധരൻ രംഗത്തെത്തി. 

എന്നാൽ മുരളീധരന്റെ വിശദീകരണം ഐ ഗ്രൂപ്പ് മുഖവിലയ്ക്കെടുക്കുന്നില്ല. മുരളീധരനെ ഗ്രൂപ്പിൽ പൂർണമായി ഒറ്റപ്പെടുത്താനാണ് തീരുമാനം. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് കൂടിയാലോചനകളിലും മുരളീധരനെ പങ്കെടുപ്പിക്കില്ല. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ജോസഫ് വാഴയ്ക്കൻ മനോരമ ന്യൂസിനോട് പറഞ്ഞു. മുരളീധരന്റെ പരാമർശങ്ങളെ ഇന്നലെ വി.ഡി.സതീശനും തള്ളിക്കളഞ്ഞിരുന്നു.