E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:48 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ സിപിഎം പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ സിപിഎം പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ ആക്രമണം. സിപിഐയുടെ വോട്ടുകൊണ്ടല്ല കാഞ്ഞങ്ങാട്ട് ജയിച്ചതെന്ന താക്കീതോടെയാണ് ഫെയ്സ്ബുക്കിലെ ആക്രമണം. 

സിപിഎം പ്രവര്‍ത്തകനായിരുന്ന കാസര്‍കോട് ഉദുമയിലെ എംബി ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത് 2015 ലെ തിരുവോണദിവസമാണ്. കേസിലെ ഏഴാംപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷിബു കടവങ്ങാനത്തിന്റെ വിവാഹം തിരുവോണത്തലേന്നായിരുന്നു. അതില്‍ പങ്കെടുത്ത പ്രധാന വിഐപി സിപിഐ നേതാവും മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍. വിവരമറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ ശക്തമായി രംഗത്തുവന്നു. 

കണ്ണൂര്‍ അമ്പാടിമുക്ക് സഖാക്കളുടെ പേരിലുള്ള ഫെയ്സ് ബുക്ക് പേജില്‍ നിന്നാണ് ആക്രമണം തുടങ്ങിയത്. വിവാഹച്ചടങ്ങില്‍ മന്ത്രി പങ്കെടുക്കുന്ന ചിത്രങ്ങളുള്‍പ്പെടെയാണ് വിമര്‍ശനം ഒഴുകിയത്. സിപിഐയുടെ വോട്ടുകൊണ്ടല്ല കാഞ്ഞങ്ങാട്ട് ജയിച്ചതെന്ന് ഓര്‍ക്കണമെന്നും ഇല്ലെങ്കില്‍ ജനങ്ങള്‍ ഓര്‍മിപ്പിക്കുമെന്നും താക്കീത്. അമ്പാടിമുക്ക് സഖാക്കളില്‍ നിന്ന് പാര്‍ട്ടി അനുഭാവികളുടെ വാട്സപ് കൂട്ടായ്മകളിലേക്കും പ്രതിഷേധം പരന്നു. 

എന്നാല്‍ ഒരു സ്വകാര്യ ചടങ്ങിനപ്പുറം ഈ സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് സിപിഐ ജില്ലാനേതൃത്വത്തിന്റെ നിലപാട്. പ്രതികരിക്കാന്‍ മന്ത്രിയും തയ്യാറായില്ല. നേരത്തെ ജില്ലയിലുണ്ടായിരുന്ന സിപിഎം- സിപിഐ പോര് വീണ്ടും സജീവമാകാന്‍ വഴിതുറക്കുന്നതുകൂടിയാണ് കല്യാണവിവാദം.