നടൻ ശ്രീനിവാസന്റെ കൂത്തുപറമ്പ് പൂത്തോടിലെ തറവാട്ടു വീടിനു കരി ഓയിൽ പ്രയോഗം. ചുമരിനും മതിലിനും കരി ഓയിൽ ഒഴിച്ചു. കഴിഞ്ഞ ദിവസം ദിലീപിന് അനുകൂലമായി ശ്രീനിവാസൻ പ്രതികരിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് നടന് ശ്രീനിവാസന് രംഗത്തെത്തിയിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്ന് കരുതുന്നില്ല. ദിലീപ് തെറ്റു ചെയ്തെന്ന് വിശ്വസിക്കുന്നില്ല, നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന് കൊച്ചിയില്‍ പറഞ്ഞിരുന്നു.നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.