മന്ത്രി കടകംപള്ളി സുരേന്ദ്രനു ലോക ടൂറിസം സമ്മേളനത്തിൽ പങ്കെടുക്കാൻ ചൈനയിലേക്കു പോകാൻ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ഫെഡറൽ സംവിധാനത്തിനു വിരുദ്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഗോളതലത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ സംസ്ഥാന മന്ത്രിമാർ പങ്കെടുക്കാറുണ്ട്. പ്രധാനമന്ത്രി ലോകം മുഴുവൻ സഞ്ചരിക്കുന്നുണ്ട്. ഇടതു സർക്കാരിനോടുള്ള അസഹിഷ്ണുതയാണിത്. – കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
Advertisement