പ്രതിപക്ഷനേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ കാര്യക്ഷമത ചോദ്യംചെയ്ത് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് വെട്ടിലായി. ഉമ്മന്‍ചാണ്ടിയാണ് ചെന്നിത്തലയേക്കാള്‍ നല്ലത് എന്ന പരാമര്‍ശമാണ് അസീസിനെ കുടുക്കിയത്. സംഗതി വിവാദമായതോടെ അസീസ് പ്രസ്താവന പിന്‍വലിച്ചു.
പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷനേതാവിന്റെയും പ്രവർത്തനത്തെപ്പറ്റി അഭിപ്രായം തേടിയ മാധ്യമങ്ങളോട് എ.എ.അസീസ് തുറന്നടിക്കുകയായിരുന്നു.
പരാമര്‍ശം വിവാദമായതോടെ താനങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് എ.എ.അസീസ് കളംമാറ്റി. രമേശ് ചെന്നിത്തലയെക്കുറിച്ച് പറഞ്ഞത് താന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നായി വിശദീകരണം.