പെരുമ്പാവൂരിൽ പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കളമശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ, അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപെട്ടു. മരിച്ചവർ ബന്ധുക്കളും സുഹൃത്തുകളുമാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കളമശേരി സെന്റ്പോൾസ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി വിനായകൻ,.ആലുവ വിദ്യാധിരാജ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ശ്രാവൺ,സെന്റ് ആല്‍ബര്‍ട്ടസ് കോളേജിലൽ പഠിക്കുന്ന അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന അക്ഷയ് രക്ഷപെട്ടു. അപകടത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങിനെ. പെരുമ്പാവൂർ പെട്ടമല പാറമടയിൽ രാവിലെ പത്തുമണിയോടെ നാൽവർ സംഘമെത്തി. നിന്തുന്നതിനിടയിൽ വിനായകനും, ശ്രാവണും, അഭിജിത്തും അപകടത്തിൽപെട്ടു.
നീന്തി കരയ്ക്കെത്തിയ അക്ഷയ്്യാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ നാട്ടുകാർ തിരിച്ചൽ ആരംഭിച്ചെങ്കിലും വിദ്യാർഥികളെ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദിവസവും നിരവധി ആളുകൾ കുളിക്കാനായി പെട്ടമല പാറമടയിൽ എത്താറുണ്ടെന്നും ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.