E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 11:13 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

അല്‍ഫോണ്‍സ് കണ്ണന്താനം മികച്ച പാര്‍ലമെന്‍റേറിയനാണെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മികച്ച പാര്‍ലമെന്‍റേറിയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ തിളങ്ങിയതുപോലെ പാര്‍ലമെന്‍റിലും കണ്ണന്താനത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കണ്ണന്താനത്തിനു മുഖ്യമന്ത്രി ഡല്‍ഹിയില്‍ നല്‍കിയ ഉച്ചവിരുന്നിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. 

കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉച്ചയൂണിനായി ക്ഷണിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൗസില്‍ ഒന്നേകാലിനെത്താനാണ് പറഞ്ഞതെങ്കിലും കണ്ണന്താനം നേരത്തെ എത്തി പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിയെ കാത്തുനിന്നു. മുഖ്യമന്ത്രി എത്തിയപാടെ കുറച്ച് നേരം കുശലം പറച്ചില്‍.പിന്നീട് ഉച്ചവിരുന്ന്. നിയമസഭയില്‍ കണ്ണന്താനം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും അതിന്‍റെ തുടര്‍ച്ച പാര്‍ലമെന്‍റില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

വ്യക്തിപരമായി ഏറെ അടുപ്പമുള്ള പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് കണ്ണന്താനം പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് രാഷ്ട്രീയം ഒരു പ്രശ്നമല്ല. ധാരാളം കാര്യങ്ങള്‍ കേരളത്തിനായി ചെയ്യാന്‍ സാധിക്കും. അതിന്‍റെ തുടക്കമാണ് ഉച്ചവിരുന്നെന്നും കണ്ണന്താനം പറഞ്ഞു.