പുലര്‍ച്ചെ നാലുമണിയോടെയാണ് ആന ചതുപ്പില്‍ വീണത്. രാവിലെ മുതല്‍ ഓരോ മണിക്കൂറിലും കരകയറ്റാനുള്ള കഠിനമായ ശ്രമങ്ങള്‍ തുടരുകയാണ്.
തുറവൂര്‍ ജംക്ഷനില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടുന്നു. വഴിയില്‍ വീടും ഓട്ടോറിക്ഷയും ആക്രമിക്കുന്നു
7.30
ഒളമംഗലം അനന്തന്‍കരി പാടത്ത് ചതുപ്പില്‍ കുടുങ്ങിയ ആനയെ നാട്ടുകാര്‍ കണ്ടെത്തുന്നു.
8.30
രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം. കഴുത്തില്‍ കൊമ്പ് ചേര്‍ത്ത് കുടുക്കിട്ട് വലിച്ചുകയറ്റാന്‍ ശ്രമം. തവണ കയര്‍ പൊട്ടി.
10.00
വീണ്ടും കയര്‍ കെട്ടി വലിച്ചുകയറ്റാന്‍ ശ്രമം. കൊമ്പില്‍ ബലം വന്ന് ചോര വാര്‍ന്നു. കയര്‍ ഊരിക്കളയാന്‍ ആന തന്നെ ശ്രമിക്കുന്നു.
11.00
ചിറ തുറന്ന് വെള്ളം ഒഴുക്കിവിട്ട് ആനയെ രക്ഷിക്കാന്‍ തീരുമാനം.
12.00
ആനയ്ക്ക് അവശത തുടങ്ങി. ഗ്ലൂക്കോസ് നല്കി. വലിച്ചുകയറ്റാനുള്ള ശ്രമം തുടരുന്നു.
2.00
വെള്ളം ഒഴുകിയതോടെ പൂര്‍ണമായും ചെളി. ആനയെ വരമ്പിന് അടുത്തെത്തിച്ചു. വലിച്ചുകയറ്റാന്‍ വീണ്ടും ശ്രമം.
3.00
ആന പൂര്‍ണമായും അവശനായി. സ്വന്തമായി കാല് മുന്നോട്ടുവയ്ക്കാന്‍ പോലും കഴിയുന്നില്ല.
4.00
ആനയുടെ മുന്‍കാലുകളും തലയും മണ്‍തിട്ടയില്‍ കയറ്റി സുരക്ഷിതമാക്കി. ഒപ്പം തന്നെ ചാക്കില്‍ കടല്മണ്ണിട്ട് നിറച്ച് ചെളി കുറയ്ക്കാനുള്ള ശ്രമം.