കോഴിക്കോട് കൂടരഞ്ഞിയില്‍ പി.വി. അൻവര്‍ എംഎല്‍എയുടെ വിവാദ പാർക്കിലെത്തിയ യുവാക്കൾക്ക് ക്രൂരമർദനം. പാർക്കിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ യുവാക്കളെ മർദിച്ചത്. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പാർക്ക് കാണാനെത്തിയ മുക്കം കൊടിയത്തൂർ സ്വദേശികളായ ഷെറിൻ, അൽത്താഫ് ,ഷഹദ്, ജസീം എന്നിവർക്കാണ് മർദനമേറ്റത്. പാർക്കിന് മുന്നിലെ റോഡരികിൽ നിൽക്കുമ്പോൾ ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു. ഒരാളുടെ മൂക്കിന്റെ പാലം തകർന്നു.
സ്ഥലത്തുണ്ടായിരുന്ന തിരുവമ്പാടി സ്റ്റേഷനിലെ പൊലീസുകാർ രക്ഷിക്കുന്നതിന് പകരം റോഡിൽ മുട്ടുകുത്തി ഇരുത്തിയെന്നും ആരോപണമുണ്ട്. അതേ സമയം പാർക്കിന് പുറത്തുണ്ടായ സംഭവത്തിൽ പങ്കില്ലെന്നാണ്.പി.വി അൻവറുമായി ബന്ധപ്പെട്ടവരുടെ നിലപാട്.