ഇക്കുറിയും അർബുദരോഗികൾക്കൊപ്പമായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും കുടുംബത്തിന്റേയും തിരുവോണം. അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്കൊപ്പമാണ് സുരേഷ് ഗോപി എം.പി തിരുവോണം ആഘോഷിച്ചത്.
തുടർച്ചയായ രണ്ടാംവർഷമാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ അർബുദരോഗികൾക്കൊപ്പം ഉമ്മൻചാണ്ടിയും കുടുംബവും തിരുവോണ സദ്യയുണ്ണുന്നത്. രോഗികൾക്ക് വീടുവെക്കാനും ചികിത്സക്കുമുള്ള അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ ധനസഹായവിതരണവും അദ്ദേഹം നിർവഹിച്ചു. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സേവഭാരതി ഒരുക്കിയ ഓണസദ്യ സുരേഷ് ഗോപി എം.പിയാണ് വിളമ്പിയത്.