നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സഹപ്രവർത്തകരായ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കലാഭവൻ ജോർജ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത് എന്നിവർ സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ കലാഭവൻ ഷാജോൺ ആണ് ആദ്യമെത്തിയത്. 11 മണിയോടെ ഹരിശ്രീ അശോകനും കലാഭവൻ ജോർജുമെത്തി.
വൈകിട്ട് നാലിനാണ് രഞ്ജിത്തും സുരേഷ് കൃഷ്ണയുമെത്തിയത്. എല്ലാവരും പത്തു മിനിറ്റ് വീതം ദിലീപുമായി സംസാരിച്ചു. ദിലീപ് ജയിലിൽ ആയശേഷം നാദിർഷാ ഒഴികെ ആരും സിനിമ മേഖലയിൽ നിന്നു ദിലീപിനെ സന്ദർശിക്കാൻ എത്തിയിരുന്നില്ല.