E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തിരുവോണദിവസവും സെക്രട്ടേറിയറ്റ് നടയിൽ സമരങ്ങൾക്ക് അവധിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവോണദിവസവും സെക്രട്ടേറിയറ്റ് നടയിൽ സമരങ്ങൾക്ക് അവധിയില്ല. ശമ്പളവും പെൻഷനും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരും പെൻഷൻകാരും പട്ടിണിസമരത്തിലാണ്. അരിപ്പഭൂസമരം 206ാം ദിവസത്തിലേക്ക് കടന്നപ്പോൾ നീതിക്കായുള്ള ഒറ്റയാൾ സമരങ്ങളും തുടർന്നു. 

സെക്രട്ടേറfയറ്റ് നടയിൽ വെറുംവാഴയില മുന്നിൽ നിരത്തിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പെൻഷൻകാരുടെയും പട്ടിണി സമരം. കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്ത സമരത്തിൽ ഉമ്മൻചാണ്ടിയും പങ്കാളിയായി 

എ.ഡി.എം.എസ്സിന്റെ നേതൃത്വത്തിലുള്ള അരിപ്പഭൂസമരം 206ാം ദിവസത്തിലേക്ക് കടന്നു. വാഴയിലിൽ മണൽ നിറച്ച് ഒരുകയ്യിൽ പ്ലക്കാഡുമായി സമരമിരിക്കുന്ന ശകുന്തള വേദപുസ്തകവായനയിലായിരുനന്നു. ആയിരത്തിലേറെ ദിവസമായി ഇവർ ഇവിടെയുണ്ട്. സ്പിരിറ്റ് മാഫിയയുടെ ആക്രമണത്തിൽ രക്ഷതേടിയാണ് അവണാകുഴി പാറാവിള സ്വദേശി ശകുന്തളയും ഭർത്താവ് സുകുമാരനും മകൾ നാലുവസ്സുകാരിയ അമലുവും ഇവിടെ സമരം തുടങ്ങിയത്. സമരത്തിന്റെ 933 ാം ദിവസം സുകുമാരൻ കാറിടിച്ച് മരിച്ചു. വൈകാതെ അമലുവിന് പൊലീസ് കൊണ്ടുപോയി. 

അമലു എവിടെയെന്ന് ആർക്കുമറിയില്ല. പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്തിന്റെ പട്ടിണിസമരം 633 ാം ദിവസത്തിലെത്തി. പൊലീസ് കംപ്ലെയ്ൻ്സ് അതോറി കസ്റ്റഡിമരണമെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരെ ശിക്ഷിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ സമരം. കേസ് സിബിഐയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും തടർ നടപടികളുണ്ടായില്ല. 

എസ്.എ.ടി ആശുപത്രിയിലെ ചികിൽസ്സാപിഴവുമൂലം മരിച്ച രുദ്രയുടെ മാതാപിതാക്കളുടെ സമരം 231ാം ദിവസത്തിലെത്തി. തിരുവോണത്തിൽ സുരേഷും സൗമ്യയും സമരം സമരഗേറ്റിന് മുന്നിലേക്ക് മാറ്റി. ഒാണത്തിമിർപ്പിനിടയിലും നീതിക്കായുള്ള ഈ പോരാട്ടങ്ങൾ തുടരുന്നു.