ശബരിഗിരി ജലവൈദ്യുത പദ്ധതിനാടിന് സമർപ്പിച്ചിട്ട് അൻപതുവർഷം. 1967 ഓഗസ്റ്റ് 28ന് ഉപരാഷ്ട്രപതി ആയിരുന്ന വി.വി.ഗിരിയാണ് പദ്ധതി തുറന്നുകൊടുത്തത്. ആഘോഷങ്ങളില്ലാതെയാണ് ശബരിഗിരി ജലവൈദ്യുതപദ്ധതി ഉദ്ഘാടനത്തിന്റെ അൻപതാംവർഷം കടന്നുപോകുന്നത്. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ 2016 ഏപ്രിൽ 18 ന് ആംഭിച്ചെങ്കിലും കാര്യമായൊന്നും നടന്നില്ല. ഉദ്യോഗസ്ഥരും യൂണിയൻ നേതൃത്വവും തമ്മിലുള്ള അഭിപ്രായഭിന്നതമൂലം സമാപനചടങ്ങ് നീളുകയാണ്. 1910-14ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് പദ്ധതിയുടെ സർവേ നടപടികൾ ആരംഭിച്ചത്. ആദ്യജനറേറ്ററിന്റെ പ്രവർത്തനം 1966 ഏപ്രിൽ 18ന് തുടങ്ങി. എന്നാൽ 1967ലാണ് പദ്ധതിനാടിന് സമർപ്പിച്ചത്. 300 മെഗാവാട്ട് ഉൽപാദനശേഷിയോടെ ആറുജനറേറ്ററുകളാണ് ഉണ്ടായിരുന്നത്. 2005 ലെ നവീകരണപ്രവർത്തനങ്ങളോടെ പദ്ധതിയുടെ ഉൽപാദനശേഷി ഇപ്പോൾ 340 മെഗാവാട്ടാണ്.
Advertisement