നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി.ജോര്‍ജിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ രൂക്ഷവിമര്‍ശനം. വിടുവായത്തം സകല അതിരും കടന്നിരിക്കുന്നു. ഉന്നതമൂല്യങ്ങള്ക്കൊണ്ട് സമൂഹത്തെ നയിക്കാന്‍ ബാധ്യതപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങളുണ്ടായതില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. ആക്രമണത്തിനിരയായ നടിയെക്കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ എന്ന് ചോദിപ്പിക്കുന്നത് വരെയെത്തിയ ക്രൂരവിനോദം സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പലാണ്. മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്വഴക്കമുണ്ട്, ആരും അത് മറക്കരുതെന്നും സ്പീക്കര്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
Advertisement