വിവാഹം കഴിഞ്ഞ ഉടനെ വധു കാമുകന്റെ പിന്നാലെ പോയ സംഭവത്തില്‍ വരന്റെ വിഷമം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ കേക്ക് മുറിച്ച് ആഘോഷം നടത്തി. പ്രണയമുണ്ടോയെന്ന് വിവാഹത്തിന് മുമ്പ് പലതവണ ചോദിച്ചിട്ടും പെണ്‍കുട്ടി പറഞ്ഞില്ലെന്ന് വരന് പറയുന്നു. അതേസമയം, വരനെയും ബന്ധുക്കളെയും പ്രണയവിവരം നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ നിലപാട്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. മിന്നുകെട്ടലിനു ശേഷം തൊഴാന്‍ നില്‍ക്കുമ്പോഴാണ് കാമുകനുള്ള കാര്യം വെളിപ്പെടുത്തിയത്.
ഇതോടെ, വരനും വീട്ടുകാരും പൊലീസിനെ അറിയിച്ചു മടങ്ങി. പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം പുകഞ്ഞു. ഇതിനിടെയാണ്, വരന്റെ സുഹൃത്തുക്കള്‍ കേക്ക് മുറിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് ഷിജില്‍ . വിവാഹത്തിന് രണ്ടു മാസം അവധിയെടുത്ത് വന്നതായിരുന്നു. ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഷിജിലും കുടുംബവും. അതേസമയം, വരനോടും വീട്ടുകാരോടും പ്രണയത്തിന്റെ കാര്യം പലതവണ വെളിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നു.