കുമ്മനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് കണ്ണൂര്‍ എസ്.പി അന്വേഷിക്കും. കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്െഎ നല്കിയ പരാതിയിലാണ് ഡി.ജി.പിയുടെ നിര്‍ദേശം. ദൃശ്യങ്ങള്‍ സിപിഎം ആഹ്ലാദ പ്രകടനത്തിന്റേത് തന്നെയെന്ന് ആവര്‍ത്തിച്ച കുമ്മനം കേസെടുക്കുന്നതില്‍ ഭയമില്ലെന്നും പ്രതികരിച്ചു
കുമ്മനം പോസ്റ്റ് ചെയ്ത ദൃശ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനാണ് ഡിജിപി ടി പി സെൻകുമാർ കണ്ണൂർ എസ്പി ശിവ വിക്രത്തിന് നിർദേശം നൽകിയത്. പയ്യന്നൂർ കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരൻ ട്വിറ്ററിലൂടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി. ഇത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നും എസ്എഫ്െഎ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. അതിന്റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ലെന്നും ജയിലില്‍ പോകാൻ തയ്യാറാണെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.
ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മുകാർ ആഹ്ലാദ പ്രകടനം നടത്തിയെന്ന പേരിൽ , കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരൻ ട്വിറ്ററിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.