ഫോര്‍വേഡ് ബ്ലോക്കിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരത്തുചേര്‍ന്ന മുന്നണിയോഗമാണ് തീരുമാനമെടുത്തത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച നിര്‍ദേശത്തെ സിഎംപി എതിര്‍ത്തെങ്കിലും ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. ആര്‍എസ്പി അഭിപ്രായം പറഞ്ഞില്ല. സ്വമേധയാ മുന്നണിവിട്ട കെ.എം.മാണിയെ അങ്ങോട്ടുപോയി തിരിച്ചുവിളിക്കേണ്ടെന്നും യുഡിഎഫ് തീരുമാനിച്ചു. മുന്നണിയില്‍ ആലോചിക്കാതെ മാണിയെ തിരിച്ചുവിളിച്ച എംഎം ഹസനെ ജെഡിയു വിമര്‍ശിച്ചു. എന്നാല്‍ മാണിയെ തിരിച്ചുവിളിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകമാത്രമാണ് ചെയ്തതെന്നും ഹസന് വിശദീകരിച്ചു.
Advertisement