'പാത്രം കൊട്ടിയാൽ കൊറോണ പോകുമെന്ന് പറഞ്ഞയാളാണ് മോദി'; പ്രധാനമന്ത്രിയെ '29 പൈസയെന്ന്' വിളിച്ച് ഉദയനിധി സ്റ്റാലിൻ

udhayanidhi-stalin
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ " 29 പൈസയെന്ന് " ഇരട്ട പേര് വിളിച്ച് ഉദയനിധി സ്റ്റാലിൻ. ചെന്നൈ സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഡിഎംകെ പ്രചാരണ യോഗത്തിലാണ് പരാമർശം. അതിനിടെ സംസ്ഥാനത്തെ എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും മാസം ആയിരം രൂപ നൽകുന്ന പദ്ധതി വൈകാതെ ആരംഭിക്കുമെന്നും ഉദയനിധി അറിയിച്ചു.

നികുതി ഇനത്തിൽ ഒരു രൂപ നൽകുന്ന തമിഴ്നാടിന്, കേന്ദ്രം 29 പൈസ മാത്രമേ തിരിച്ചു നൽകുന്നുള്ളൂ എന്ന വിഷയം ഉയർത്തിയാണ് പ്രധാനമന്ത്രിക്ക് ഉദയനിധി ഇരട്ട പേര് ഇട്ടത്. 29 പൈസ എന്നെഴുതിയ പേപ്പറുമായാണ് ഉദയനിധി പ്രചാരണത്തിനെത്തിയത്. ചെന്നൈ സെൻട്രലിൽ മത്സരിക്കുന്ന ഡിഎംകെ സിറ്റിംങ് എം.പി ദയാനിധി മാരൻറെ പ്രചാരണ യോഗത്തിലാണ് ഉദയനദിയുടെ കടന്നാക്രമണം. കൊറോണ കാലത്ത് പാത്രം കൊട്ടിയാൽ കൊറോണ പോകുമെന്ന് പറഞ്ഞ ആളാണ് മോദി. മോദിക്ക് ഒരു കൊട്ട് കൊടുക്കാൻ ഡിഎംകെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണം.

അണ്ണാ.ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയേയും ഉദയനിധി വെറുതെ വിട്ടില്ല. ശശികലയുടെ കാലു പിടിക്കുന്ന എടപ്പാടിയുടെ ചിത്രം കാട്ടി പാദം താങ്ങി പളനി സാമിയെന്ന ഇരട്ടപ്പേര് ആവർത്തിച്ചു. 

MORE IN INDIA
SHOW MORE