സുഹൃത്തുക്കളെ 'ഏപ്രില്‍ ഫൂളാ'ക്കാന്‍ ശ്രമിച്ചു; വിഡിയോ കോളിനിടെ 16കാരന് ദാരുണാന്ത്യം

dead-body
SHARE

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സുഹൃത്തുക്കളെ പറ്റിക്കാന്‍ വേണ്ടി ആത്മഹത്യ ചെയ്യുന്നതായി അഭിനയിച്ച പതിനാറുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആണ് മരിച്ചത്. തൂങ്ങി മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സുഹൃത്തിനെ പറ്റിക്കാനാണ് വിദ്യാര്‍ഥിനി ശ്രമിച്ചത്. 

ഫാനില്‍ കുരുക്ക് ഇട്ട് കസേരയില്‍ കയറി നിന്നായിരുന്നു വിഡിയോ കോള്‍. എന്നാല്‍ അബദ്ധത്തില്‍ കയറി നിന്നിരുന്ന കസേര മറിയുകയും കഴുത്തില്‍ കുരുക്ക് മുറുകി വിദ്യാര്‍ഥി മരിക്കുകയുമായിരുന്നു. 

സംഭവം വിഡിയോ കോളിലൂടെ ലൈവായി കണ്ട സുഹൃത്ത് കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചു. വീട്ടുകാര്‍ ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Student dies while trying to play prank on friend

MORE IN INDIA
SHOW MORE