ഭക്ഷണശാലയിലേക്ക് കാര്‍ പാഞ്ഞുകയറി; ആറ് പേര്‍ക്ക് പരുക്ക്; വിഡിയോ

car-delhi
SHARE

ഭക്ഷണശാലയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. വഴിയരികിലെ ഭക്ഷണ ശാലയിലേക്ക് കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹിയിലെ കശ്മീരി ഗേറ്റിന് അടുത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.

മെഴ്സിഡസ് എസ്​യുവി ആണ് ഇടിച്ചുകയറിയത്. നോയിഡ സ്വദേശിയായ പരാഗ് മയിനി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ ഭാര്യയും വാഹനത്തിലുണ്ടായിരുന്നു. കാറോടിച്ചിരുന്ന പരാഗിനെ അറസ്റ്റ് ചെയ്തു. കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഒരാളുടെ കാലിനേറ്റ പരുക്ക് സാരമുള്ളതാണ്. 

Speeding car rammed into a shop in new delhi

MORE IN INDIA
SHOW MORE