ശുചിമുറിയില്‍ പോവാന്‍ ‘സ്പൈഡര്‍മാന്‍’ആയി യാത്രക്കാരന്‍; വൈറല്‍ വിഡിയോ

spiderman-train
SHARE

ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സാധാരണ ദിവസം. ട്രെയിനിലെ ജനറല്‍, സ്ലീപര്‍ ക്ലാസിലെ ഒരു കാഴ്ച്ച വൈറലാവുകയാണ്. ടിക്കറ്റില്ലാത്തവര്‍ ടിക്കറ്റുള്ളവരുമായി തല്ലുപിടിക്കുന്നതും സീറ്റില്ലാത്തവര്‍ സീറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. അതിനിടെയാണ് ഒരു അത്യാവശ്യ ഘട്ടത്തില്‍ ശുചിമുറിയിലെത്താന്‍ മറ്റു മാര്‍ഗമില്ലാതെ സ്പൈഡര്‍മാന്‍ സ്റ്റൈലില്‍ സീറ്റുകള്‍ക്കും ബാഗുകള്‍ക്കും മുകളിലൂടെ ഒരു യാത്രക്കാരന് നീങ്ങേണ്ടി വന്നത്. കാലുകള്‍ കരുതലോടെ വെച്ചുനീങ്ങുന്ന യാത്രക്കാരന്റെ വിഡിയോക്ക് ലൈക്കുകളും കമന്റുകളും ഷെയറുകളും നിറയുകയാണ്. 

തിരക്കുള്ള സമയങ്ങളില്‍ ഭൂരിഭാഗം യാത്രക്കാരും നേരിടുന്ന പ്രശ്നം തന്നെയാണിത്. അഭിനവ് പരിഹാര്‍ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് ഈ വിഡിയോ ചിത്രീകരിച്ചത്. സാധാരണ ഒരു ദിവസത്തെ ജനറല്‍ സ്ലീപ്പര്‍ ക്ലാസ് എന്നാണ് ഷെയര്‍ ചെയ്ത വിഡിയോക്ക് നല്‍കിയിരിക്കുന്ന കാപ്ഷന്‍. ‘ടോയ്‌ലറ്റില്ലാത്ത സ്പൈഡര്‍മാന്‍’ എന്നുള്‍പ്പെടെ വിഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്. 

Overcrowded train,passenger like spiderman,video goes viral

MORE IN INDIA
SHOW MORE