ഔറംഗബാദിലെ തയ്യല്‍ക്കടയില്‍ തീപിടിത്തം; 7 പേര്‍ ശ്വാസംമുട്ടി മരിച്ചു

fire-maharashtra
SHARE

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു. പുലര്‍ച്ചെ നാലുമണിക്ക് ഔറംഗാബാദിലെ തയ്യല്‍കടയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കനത്ത പുക ഈ കെട്ടിടത്തിന് മുകളിലെ വീടുകളിലേക്ക് പടരുകയായിരുന്നു. 

ഉറക്കത്തിലായിരുന്ന പലര്‍ക്കും അപകടം അറിഞ്ഞ് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മരിച്ചവരില്‍ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഫയര്‍ ഫോഴ്സ് എത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.എങ്ങനെയാണ് തീ പടര്‍ന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Massive fire outbreak in Aurangabad

MORE IN INDIA
SHOW MORE