ഡി.ബ്രിജേഷിന് പുതുദൗത്യം; കര്‍ണാടക കോണ്‍ഗ്രസിലെ യുവ മലയാളി

indiaaaaa
SHARE

കര്‍ണാടകയിലെ കോണ്‍ഗ്രസ് സംഘാടനാ ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചു മലയാളി. ഇന്നലെ എ.ഐ.സി.സി പുറത്തുവിട്ട വൈസ്പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മാധ്യമ–സമൂഹ മാധ്യമ കമ്മിറ്റി അധ്യക്ഷന്‍മാര്‍ എന്നിവരുടെ പട്ടികയിലാണു തലശേരി കൈതക്കല്‍ കുടുംബാഗമായ ഡി.ബ്രിജേഷ് ഉള്‍പ്പെട്ടത്. അധ്യക്ഷന്‍  മല്ലികാര്‍ജുന ഖര്‍ഗെ അന്തിമ അനുമതി നല്‍കിയതോടെ ഇന്നലെയാണു പട്ടിക പുറത്തുവിട്ടത്.

ബ്രിജേഷ്: കോണ്‍ഗ്രസിന്റെ യുവ മലയാളി മുഖം.

വൈദ്യുതി വകുപ്പ് മന്ത്രി കെ.ജെ.ജോര്‍ജടക്കം നിരവധി മലയാളികള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ ഉണ്ട്. എന്നാല്‍ പുതുതലമുറ രാഷ്ട്രീയക്കാരില്‍ മലയാളികളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് ഡി.ബ്രിജേഷിന്റെ നിയമനം. ജനറല്‍ സെക്രട്ടറിയായിട്ടാണു നിയമനം. 55 അംഗ ജനറല്‍ സെക്രട്ടറിമാരില്‍ ഏക മലയാളി കൂടിയാണു തലശേരി കൈതക്കേല്‍ കുടുംബാഗമായ  ബ്രിജേഷ്. 

സംസ്ഥാനത്തൊട്ടാകെ 20 ലക്ഷം മലയാളികള്‍ ഉണ്ടെന്നാണു കണക്ക്. ബെംഗളുരു നഗരത്തില്‍ മാത്രം 12 ലക്ഷം മലയാളികളാണു വിവിധ ജോലികള്‍ക്കും മറ്റുമായെത്തി ജീവിക്കുന്നത്. ഇവരുടെയെല്ലാം പ്രതിനിധിയായിട്ടാണു ഡി. ബ്രിജേഷിന്റെ നിയമനം. നിലവില്‍ കേരളത്തിന്റെ ചുമതയലുള്ള  ഐ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയാണ്. വിവിധ സംഘടനാ തിരഞ്ഞെടുപ്പുകളില്‍ റിട്ടേണിങ് ഓഫീസറായിട്ടുള്ള ബ്രിഷേജ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ നിരീക്ഷകനായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.യു സ്ഥാപക നേതാക്കളില്‍ ഒരാളായ കെ.ഡി.ദേവസ്യയുടെയും റോമ്മയുടെയും മകനായ ബ്രിജേഷ് ബെംഗളുരുവിലാണു താമസം.

MORE IN INDIA
SHOW MORE