6.30യ്ക്ക് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് ദാലും സബ്ജിയും; ടി.വി.കാണാം: കെജ്​രിവാളിന്‍റെ ജയില്‍ജീവിതം

kejri
SHARE

ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി തിഹാർ ജയിലിൽ ആകുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലായതോടെ പാർട്ടിയിൽ നിന്ന് തടവിലാക്കപ്പെട്ട നാലാമനും തിഹാർ ജയിലിൽ കഴിയുന്ന അഞ്ചാമത്തെ പ്രതിപക്ഷ നേതാവുമായി. അദ്ദേഹത്തിൻറെ ജയിലിലെ ദിനചര്യയുടെയും സഹതടവുകാരുടെയും ഒരു നേർക്കാഴ്ച ഇതാ:

ജയിൽ നമ്പർ രണ്ടിലാണ് ആം ആദ്മി പാർട്ടിയുടെ സമുന്നതനായ നേതാവ് അരവിന്ദ് കേജ്രിവാൾ ഉള്ളത്. ഒന്നാം നമ്പർ ജയിലിൽ കേജ്‌രിവാളിന്‍റെ വലംകൈയും പാർട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ. മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഏഴാം നമ്പർ ജയിലിലും രാജ്യസഭാ എംപി സഞ്ജയ് സിംഗ് അഞ്ചാം നമ്പർ ജയിലിലുമാണ്.  ഇതേകേസിൽ ഉൾപ്പെട്ട  ബിആർഎസ് നേതാവ് കെ കവിത വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിൽ. വിഐപി ആയതുകൊണ്ടുതന്നെ ഏകാന്തതടവിലാണ് മുഖ്യമന്ത്രി കേജ്‍രിവാൾ.

രാവിലെ 6.30ന് കേജ്രിവാളിന്റെ ജയിലിലെ ഒരു ദിവസം തുടങ്ങും. ചായയും കുറച്ച് ബ്രെഡും അടങ്ങുന്ന മിതമായ പ്രഭാതഭക്ഷണം. ഉച്ചഭക്ഷണം 10.30നും 11നും ഇടയിലാണ്. ദാലും സബ്ജിയും അഞ്ച് റൊട്ടിയോ ചോറോ. വൈകീട്ട് മൂന്നരയോടെ ചായയും രണ്ട് ബിസ്ക്കറ്റും. അത്താഴം കുറച്ച് നേരത്തെയാണ്. വൈകീട്ട് 5.30ന്. തുടർന്ന് വീണ്ടും സെല്ലിൽ തന്നെ. ക്രമീകരിക്കപ്പെട്ട സമയങ്ങളിൽ ടി.വി കാണാനും ലൈബ്രറിയിൽ പോകാനും അനുവാദമുണ്ട്. എന്നാൽ എല്ലാ ചാനലുകൾക്കും അനുവാദമില്ല. വാർത്തകൾ, വിനോദം, സ്‌പോർട്‌സ് എന്നിവ ഉൾക്കൊള്ളുന്ന 18നും 20നും ഇടയിലുള്ള ചാനലുകൾക്കാണ് അനുമതി. 24 മണിക്കൂർ വൈദ്യസഹായവും കേജ്രിവാളിന് ജയിലിൽ ലഭ്യമാണ്. പ്രമേഹമുള്ളതിനാൽ പതിവായി അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കും.

MORE IN INDIA
SHOW MORE