മദ്യനയ അഴിമതിയിൽ അതിഷിക്കും സൗരഭ് ഭരദ്വാജിനും ഇഡി കുരുക്ക്; ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് എഎപി

atishi-saourabh-bharadwaj
SHARE

മദ്യനയ അഴിമതിയിൽ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി മനോരമ ന്യൂസിനോട്.  കേജ്‌രിവാളിന്‍റെ അറസ്റ്റ് തിരഞ്ഞെടുപ്പില്‍ ആപ്പിന് ഗുണമാവുമെന്നും ഭാരതി പറഞ്ഞു.  മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇഡി ഉടൻ ചോദ്യംചെയ്യും. കേസിലെ പ്രതി വിജയ് നായർ റിപ്പോർട്ട്‌ ചെയ്തിരുന്നത് ഇരുവരോടുമെന്നാണ് ഇഡിയുടെ ആരോപണം

മദ്യനയ അഴിമതിക്കേസില്‍ ഇഡി ആരെ വിളിച്ചാലും ഭയമില്ലെന്നാണ് ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ സോമനാഥ് ഭാരതി പറഞ്ഞത്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തിരഞ്ഞെടുപ്പില്‍ ആപ്പിന് അനുകൂലമായി ജനവിധിയുണ്ടാവാന്‍ കാരണമാകും. ഇഡി വിളിപ്പിച്ചാല്‍ അതിഷിയും സൗരഭ് ഭരദ്വാജും ചോദ്യം ചെയ്യലിന് ഹാജരാകും. മുഴുവൻ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കി, അക്കൗണ്ടുകൾ മരവിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്നും സോമനാഥ് ഭാരതി ആരോപിച്ചു.

 കേജ്‌രിവാളിന്‍റെ അറസ്റ്റിനപ്പുറം കേസിൽ കൂടുതൽ തിരിച്ചടികൾ പ്രതീക്ഷിക്കാത്ത പാർട്ടിക്ക് വെള്ളിടിയാണ് അതിഷിയും സൗരഭ് ഭരദ്വാജും പോലുള്ള നേതാക്കൾ ചോദ്യമുനയിലേക്ക് വരുന്നത്. ആം ആദ്മി പാർട്ടിയുടെ മാധ്യമവിഭാഗം ചുമതലയുണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട് അധികം സംസാരിച്ചിട്ടില്ലന്നും, റിപ്പോര്‍ട്ട് ചെയ്തിരിന്നുത് അതിഷിയോടും സൗരഭിനോടുമാണെന്നുമുള്ള കേജ്‍രിവാളിന്‍റെ മൊഴിയാണ് ഇരുമന്ത്രിമാർക്കും കുരുക്കായത്. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന് പിന്നാലെ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉടൻ ഇഡി ചോദ്യംചെയ്യും.

ED will question Atishi and Saurabh Bharadwaj soon; AAP will face any challenges says Somanath Bharati

MORE IN INDIA
SHOW MORE