ഡല്‍ഹിയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി; ഏഴുപേരെ കടിച്ചു, രണ്ട് പേര്‍ക്ക് ഗുരുതരം

Delhi-Puli
SHARE

ഡല്‍ഹി ജഗത്പുരിയില്‍ ജനവാസമേഖലയിലിറങ്ങിയ പുലി ഏഴുപേരെ കടിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. മണിക്കൂറുകള്‍ പരിഭ്രാന്തി പരത്തിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 

പുലിയെ പരിചയമുണ്ടെങ്കിലും പുലി ആക്രമണം അത്ര പരിചിതമല്ലാത്ത മേഖലയിലാണ് രാവിലെ പുലി ഇറങ്ങിയത്. വീടുകളിൽ കയറിയും തെരുവുകളിലൂടെ ഓടിയും കണ്ണിൽക്കണ്ടവരെ എല്ലാം പുലി കടിച്ചു. വീടുകളുടെ ടെറസുകളിലൂടെ പുലി പരക്കം പായുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജഗത്പുരിയിൽ മൂന്നാം നമ്പർ ഗലിക്ക്‌ സമീപമാണ് ആക്രമണമുണ്ടായത്. പൊലീസും വനംവകുപ്പും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി. ഒരു മുറിക്കുള്ളിൽ കുടുങ്ങിയ പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൂട്ടിലാക്കി. ദേഹമാകെ കടിയേറ്റ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്.

MORE IN INDIA
SHOW MORE