പുലര്‍ച്ചെ മദ്യത്തിനായെത്തി; നല്‍കാത്തതിന് ജീവനക്കാരനെ വെടിവച്ചു കൊന്ന് യുവാക്കള്‍

bar
Representative image.
SHARE

പുലർച്ചെ മദ്യം നൽകാത്തതിനു മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ മൂന്നുപേര്‍ ചേര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തി. ന്യൂ ഹൈബത്പുരിലെ മദ്യക്കടയിലാണ് ദാരുണ സംഭവമുണ്ടായത്. ഇവിടുത്തെ ജോലിക്കാരനായ ഹരി ഓം ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെ കടയിലെത്തിയ ചെറുപ്പക്കാർ മദ്യം ആവശ്യപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.‌

കടയുടെ വാതിലിൽ ആഞ്ഞടിച്ചതിനെ തുടർന്നാണ് ജീവനക്കാരന്‍ പുറത്തിറങ്ങിയത്. മദ്യം വേണമെന്ന് പറഞ്ഞ് യുവാക്കള്‍ ഇയാളോട് തർക്കിച്ചു. ഇതിനിടെയാണ് മൂന്നംഗ സംഘത്തിലെ ഒരാൾ ഹരിക്കു നേരെ വെടിവച്ചത്. പരുക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഹോളി ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തി മടങ്ങിയ പിന്നാലെയാണ് ഹരിയുടെ വിയോഗ വാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഹരിയെന്ന് പൊലീസ് പറഞ്ഞു.

Three men shot dead a liquor salesman at a liquor shop for refusing to sell them alcohol.

MORE IN INDIA
SHOW MORE