'രാഹുല്‍ ഗാന്ധിക്കായി ഒരു തിയേറ്റര്‍ മുഴുവന്‍ ബുക്ക് ചെയ്യാം, 'സവര്‍ക്കര്‍' കാണൂ'; കോണ്‍ഗ്രസിന്‍റെ മറുപടി

rahul-savarkar-fadnavis
SHARE

രണ്‍ദീപ് ഹൂഡ നായകനായ വീര്‍ സവര്‍ക്കര്‍ സിനിമ കാണാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ്. രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് വായിക്കുകോ അദ്ദേഹത്തെ മനസിലാക്കുകയോ ചെയ്​തിട്ടില്ലെന്നും അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ ഈ സിനിമ കാണാന്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഫഡ്നാവിസ് പറ​ഞ്ഞു. ചിത്രം കണ്ടതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ അഭ്യര്‍ത്ഥന. 

'അദ്ദേഹത്തിനായി പണം മുടക്കി ഒരു തിയേറ്റര്‍ മുഴുവന്‍ ഞാന്‍ ബുക്ക് ചെയ്യാം. ചിലപ്പോള്‍ അദ്ദേഹം സവര്‍ക്കറിനെ പറ്റി അടിസ്ഥാന രഹിതമായ പ്രസ്​താവനകള്‍ പറയുന്നത് നിര്‍ത്തുമായിരിക്കും. ഇത് വെറുമൊരു സിനിമയല്ല, ഭാരതമാതാവിന്‍റെ ധീരപുത്രനായ വീർ സവർക്കറുടെ ധീരതയും ത്യാഗവും നിശ്ചയദാർഢ്യവും ലോകത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നീതിപൂർവമായ ശ്രമമാണ്. ആൻഡമാനില്‍ അനുഭവിച്ച കഷ്ടപ്പാടുകൾ, മാർസെയിൽസ് ദ്വീപിലെ കടലിൽ കപ്പലിൽ നിന്ന് ചാടിയത് തുടങ്ങിയ സവർക്കറുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ കാണേണ്ടതു തന്നെയാണ്,' ഫഡ്​നാവിസ് പറഞ്ഞു. 

രാഹുലിന് സിനിമ കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്‍റെ കുടുംബമാകെ ഹീറോസ് ആണെന്നമാണ് ഫഡ്​നാവിസിന്‍റെ അഭ്യര്‍ത്ഥനയോട് കോണ്‍ഗ്രസ വക്താവ് അതുല്‍ ലോന്ദേ പാട്ടില്‍ പ്രതികരിച്ചത്. രാഹുലിനെ സവര്‍ക്കര്‍ സിനിമ കാണാന്‍ ക്ഷണിച്ച ഫഡ്നാവിസിനെ താന്‍ മണിപ്പൂരിലേക്ക് ക്ഷണിക്കുകയാണെന്നാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പ്രതികരിച്ചത്. ആദ്യം ഫഡ്​നാവിസ് മണിപ്പൂരില്‍ പോകണം, പിന്നെ ലഡാക്കിലേക്ക്, ഡാല്‍ജിലിങ്ങിലേക്ക്, അരുണാചല്‍ പ്രദേശിലേക്കും അദ്ദേഹം പോകണം, കശ്മീരി പണ്ഡിറ്റുകളെ അദ്ദേഹം കാണണം. അദ്ദേഹത്തിന്‍റെ ചിലവുകളെല്ലാം വഹിക്കാന്‍ താന്‍ തയാറാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. 

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ‘സ്വതന്ത്ര്യ വീർ സവർക്കർ’ മാര്‍ച്ച് 22നാണ് റിലീസ് ചെയ്​തത്. രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രം സംവിധാനം ചെയ്​തത്. സിനിമക്കായി സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് കഴിഞ്ഞ ദിവസം രൺദീപ് ഹൂഡ പറ​ഞ്ഞിരുന്നു. സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ തനിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും അച്ഛന്‍ തനിക്ക് വേണ്ടി വാങ്ങിയ സ്വത്തുക്കള്‍ വരെ സിനിമക്കായി വിറ്റു, എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ലെന്നും രണ്‍ദീപ് പറഞ്ഞു. 

Devendra Fadnavis requested Rahul Gandhi to watch Veer Savarkar movie

MORE IN INDIA
SHOW MORE