ബില്‍ 7 കോടി; വെയ്​റ്റിങ് ചാര്‍ജ് 5 കോടി; മാപ്പ് പറഞ്ഞ് ഊബര്‍ ഇന്ത്യ

uber
SHARE

ഊബര്‍ ബുക്ക് ചെയ്​ത യുവാവിന് ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മിഡിയ. ഊബര്‍ ആപ്പില്‍ ബുക്ക് ചെയ്​ത ഒരു ഓട്ടോ യാത്രക്ക് ഏഴു കോടി രൂപയാണ് ബില്‍ വന്നത്. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ദീപക് എന്ന യുവാവാണ് യാത്രക്കായി ഊബര്‍ ബുക്ക് ചെയ്‍തത്. ചിലവായി 62 രൂപയായിരുന്നു ദീപക് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ യാത്ര അവസാനിക്കുംമുമ്പ് ദീപക്കിന് ആപ്പില്‍ ബില്‍ വന്നതാവട്ടെ 7.66 കോടിയും. ഇതിനൊപ്പം 1.6 കോടി ടിപ്പും 5.9 കോടി വെയ്റ്റിങ് ചാര്‍ജും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഊബര്‍ ഡ്രൈവര്‍ തന്നെ കാത്ത് ഒരു നിമിഷം പോലും നിന്നിട്ടില്ലെന്നാണ് ദീപക് വിഡിയോയില്‍ പറയുന്നത്. 

അക്ഷയ് മിശ്ര എന്ന അക്കൗണ്ടില്‍ നിന്നുമാണ് വിഡിയോ എക്സില്‍ പ്രത്യക്ഷപ്പെട്ടത്. ചന്ദ്രയാനിലേക്ക് ഒരു റൈഡ് ബുക്ക് ചെയ്​താല്‍ പോലും ഇത്രയും ചിലവ് വരില്ല എന്നാണ് ആശിഷ് വിഡിയോക്ക് കമന്‍റ് ചെയ്​തത്. വിഡിയോ സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഊബര്‍ ഇന്ത്യ രംഗത്തെത്തി. 'നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു. സംഭവത്തെ പറ്റി പരിശോധിക്കാന്‍ അല്‍പം സമയം നല്‍കൂ. ഉടന്‍ അപ്ഡേറ്റ് നല്‍കുന്നതായിരിക്കുമെന്നും ഊബര്‍ ഇന്ത്യ അറിയിച്ചു.  

MORE IN INDIA
SHOW MORE