‘ഞാന്‍ പോകുന്നു’; സഹപാഠികളില്‍ നിന്ന് ലൈംഗിക ചൂഷണം; ജീവനൊടുക്കി പെണ്‍കുട്ടി

rape
SHARE

ലൈംഗിക അതിക്രമ ആരോപണത്തിന് പിന്നാലെ പതിനേഴുകാരി ജീവനൊടുക്കി. വിശാഖ പട്ടണത്ത് പോളീ ടെക്നിക് കോളജ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. കോളജിലെ സഹപാഠികളില്‍ ചിലര്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നും ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി പെടുത്തുന്നതിനാല്‍ മരിക്കുന്നു എന്നും വീട്ടികാരെ അറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. 

മരിക്കുന്നതിന് തൊട്ട് മുന്‍പ് സഹോദരിയുടെ ഫോണിലേക്ക് അയച്ച സന്ദേശത്തിലാണ് പെണ്‍കുട്ടി ദുരനുഭവം പറയുന്നത്. ലൈംഗിക ചൂഷണം പുറത്ത് പറയാനോ പരാതിപ്പെടാനേ കഴിയില്ലെന്നും അങ്ങിനെ ചെയ്താല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. തനിക്ക് മാത്രമല്ല കോളജില്‍ മറ്റ് പല പെണ്‍കുട്ടികള്‍ക്കും സമാന സ്ഥിതിയാണെന്നും പെണ്‍കുട്ടി പറയുന്നു. ചേച്ചി എന്നോട് ക്ഷമിക്കണം..ഞാന്‍ പോകുന്നു, അച്ഛനും അമ്മയും എന്നോട് മാപ്പാക്കണം എന്നും പെണ്‍കുട്ടി അയച്ച സന്ദേശത്തിലുണ്ട്. ചൂഷണം സഹിക്കവയ്യെന്നും ഇതില്‍ നിന്ന് എങ്ങിനെ പുറത്ത് കടക്കണമെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറയുന്നു.

വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കോളജ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഫോണിലേക്ക് സന്ദേശം എത്തുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടി കോളജ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ആരോപണങ്ങളെല്ലാം കോളജ് അധികൃതര്‍ നിഷേധിച്ചു. 

MORE IN INDIA
SHOW MORE