പൊലീസ് ബാരിക്കേഡ് കത്തിച്ചു; റോഡ് വളഞ്ഞ് റീല്‍ ഷൂട്ട്; 36,000 രൂപ പിഴ; അറസ്റ്റ്

reel-delhi
SHARE

ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനായി ഫ്ളൈഓവറില്‍ വാഹനം നിര്‍ത്തിയിട്ട് ഗതാഗത തടസമുണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രദീപ് ധാക്ക എന്നയാളെയാണ് ഡല്‍ഹി ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. 36,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 

പ്രദീപിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തു. ‍ഡല്‍ഹിയിലെ ഫ്ളൈഓവറുകളില്‍ ഒന്നില്‍ വാഹനം നിര്‍ത്തി ഷൂട്ട് ചെയ്ത റീല്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‌ പങ്കുവെച്ചിരുന്നു. ഡോര്‍ തുറന്ന് കാറോടിക്കുന്നതിന്റെ റീലുകളും പൊലീസ് ബാരിക്കേഡിന് തീവെക്കുന്ന റീലും ഇയാള്‍ ചിത്രീകരിച്ചിരുന്നു. 

പൊലീസുകാര്‍ക്കെതിരായ അതിക്രമത്തിനെതിരായ ഐപിസി വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ഉപയോഗിച്ചാണ് പ്രദീപ് റീലുകള്‍ ചിത്രീകരിച്ചത്. വാഹനത്തില്‍ നിന്ന് വ്യാജ പ്ലാസ്റ്റിക് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

stopped car on flyover for reel stunt arrested

MORE IN INDIA
SHOW MORE