ഫ്ലെക്സുകൾക്കും പോസ്റ്ററിനും നിയന്ത്രണം; തിരഞ്ഞെടുപ്പ് ഓളമില്ലാതെ മാഹി

mahi
SHARE

കേരളത്തിൽ തിരഞ്ഞെടുപ്പ് ആവേശം കൊട്ടി കയറുമ്പോൾ പുതുചേരിയുടെ ഭാഗമായിരിക്കുന്ന  മാഹിയിൽ കോൺഗ്രസും സി പി എമ്മും ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാൽ  കോൺഗ്രസ് സ്ഥാനാർത്ഥി വി. വൈദ്യലിംഗത്തിന് വേണ്ടി സി പി എം നേതാക്കൾക്ക്  ഇവിടെ വോട്ട്  ചോദിക്കുകയും വേണം. ഫ്ലെക്സുകൾക്കും പോസ്റ്ററിനുമെല്ലാം കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ നിയന്ത്രണമുള്ളതിനാൽ തിരഞ്ഞെടുപ്പ് ഓളവും കാണാനില്ല. 

മാഹിയിൽ നിന്ന് ന്യൂ മാഹിയിലേക്ക് ഒരു പാലത്തിന്‍റെ ദൂരമാത്രമെയുള്ളു, പക്ഷേ മാഹി പുതുച്ചേരിയിലും ന്യൂ മാഹി കേരളത്തിലുമാണ്. ന്യൂമാഹി വടകര  ലോക്സഭ മണ്ഡലത്തിന്‍റെ പരിധിയിലാണെങ്കിൽ മാഹി പുതുച്ചേരി ലോക് സഭ മണ്ഡലത്തിലും. വടകരയിൽ ഷാഫി പറമ്പിൽ - കെ കെ ശൈലജ സൂപ്പർ പോരാട്ടം നടക്കുമ്പോൾ  മാഹിയിൽ കോൺഗ്രസിന്‍റെ സിറ്റിങ് എം പിയും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ വി.വൈത്തിലിംഗത്തിന് സി പി എം വോട്ടു ചോദിക്കണം ഇൻഡ്യ സഖ്യത്തിന്‍റെ പേരിൽ. പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രചാരണത്തിൽ സി പി എം ഒപ്പമുണ്ട്. പത്രിക സമർപ്പണത്തിൽ അടക്കം സി പി എം പങ്കെടുത്തു. സിറ്റിങ് എം പിയായ വൈത്തിലിംഗത്തിനെ പരാജയപ്പെടുത്താൻ മന്ത്രിയായ നമശിവായത്തെ കളത്തിലിറക്കിയാണ് ബി ജെ പി അട്ടിമറി പ്രതീഷിക്കുന്നത്. മാഹിയിൽ ആകെ 31,008 വോട്ടർമാരാണ് ഉള്ളത്. 14,357 പുരുഷ വോട്ടർമാരും 16,653 സ്ത്രീ വോട്ടർമാരും. മൊത്തം 31 പോളിങ്ങ് ബുത്തുകളിൽ ഏപ്രിൽ 19 ന് വിധിയെഴുത്ത് നടക്കും.

Puthuchery mahi loksabha election 2024

MORE IN INDIA
SHOW MORE