ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; 12 വയസുകാരനെ കൊന്നു; സഹോദരങ്ങള്‍ അറസ്റ്റില്‍

handcuffs
SHARE

മഹാരാഷ്ട്രയില്‍ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 12 വയസുകാരനെ കൊന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. മുംബൈ സ്വദേശികളായ റംസാൻ മുഹമ്മദ്, സഹോദരന്‍ ആസദ് മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. 

മാർച്ച് 25 ന് വീട്ടിൽ നിന്ന് കളിക്കാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നവി മുംബൈയിലെ തലോജയ്ക്ക് സമീപമുള്ള കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വിശദ പരിശോധനയില്‍ തലയ്ക്ക് മുറിവേറ്റതായും കണ്ടെത്തി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൈകൾ കെട്ടി തലയിൽ മുറിവേറ്റ നിലയിൽ  ഈ മാസം 29നാണ് 12കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളിലൊരാളായ 20കാരന്‍ റംസാന്‍ മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.

ഭയന്ന കുട്ടി റംസാനെ എതിര്‍ക്കുകയും അലറിക്കരഞ്ഞപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സഹോദരന്‍റെ സഹായത്തോടെ മൃതദേഹം കൈകള്‍ കെട്ടി കുളത്തിലെറിയുകയായിരുന്നു.  

Man Strangles Boy To Death For Resisting Unnatural Sex Arrested With Brother

MORE IN INDIA
SHOW MORE