മകളെ ഒളിച്ചോടാന്‍ സഹായിച്ചു; ബന്ധുവിനെ ജീപ്പ് കയറ്റി കൊന്ന് പിതാവ്

jeep
SHARE

മകളെ കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായിച്ച ബന്ധുവിനെ ജീപ്പിടിച്ചു കൊന്ന കേസില്‍ അച്ഛന്‍ പിടിയില്‍. റോഡിലൂടെ  ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനുമേല്‍ ‍ജീപ്പ് കയറ്റിയിറക്കി കൊല്ലുകയായിരുന്നു. സംഭവത്തില്‍ 47 കാരനായ  സച്ചിന്‍ വാക്ചുരിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു.  

26കാരനായ പവന്‍ മൂര്‍ ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ വലൂജിലായിരുന്നു സംഭവം. തന്‍റെ മകളെ അവളുടെ കാമുകനൊപ്പം ഒളിച്ചോടാന്‍ പവന്‍ സഹായിച്ചുവെന്ന് ആരോപിച്ചാണ് പ്രതി ജീപ്പ് കയറ്റി കൊന്നത്. അടുത്തയാഴ്ച പവന്‍റെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. 

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പവനെ പിന്നില്‍ നിന്നും സച്ചിന്‍ ജീപ്പിടിച്ചു വീഴ്ത്തി. താഴെ വീണ പവന്‍റെ തലയിലൂടെ അമിതവേഗതയില്‍ ജീപ്പ് കയറ്റിയിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പവന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിനും പരുക്കേറ്റു. 

Man Runs Jeep Over Relative After Latter Helps His Daughter Elope With Lover

MORE IN INDIA
SHOW MORE