എല്‍.കെ അഡ്വാനിക്ക് ഭാരത രത്ന പുരസ്ക്കാരം സമ്മാനിച്ചു

bharat-ratna-lk-advani-modi
SHARE

മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിക്ക് ഭാരത രത്ന പുരസ്ക്കാരം സമ്മാനിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ അഡ്വാനിയുടെ വസതിയിലെത്തിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്ന സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവര്‍ സന്നിഹിതരായിരുന്നു. മുന്‍പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിങ്, പി.വി നരസിംഹറാവു, ബിഹാര്‍ മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് മരണാനന്തര പുരസ്ക്കാരമായി രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ഇന്നലെ ഭാരതരത്ന നല്‍കി ആദരിച്ചിരുന്നു. നരസിംഹ റാവുവിന്‍റെ മകന്‍ പി.വി പ്രഭാകര്‍ റാവു, കര്‍പ്പുരി ഠാക്കൂറിന്‍റെ മകന്‍ രാംനാഥ് ഠാക്കൂര്‍, എം.എസ് സ്വാമിനാഥന്‍റെ മകള്‍ നിത്യ റാവു, ചൗധരി ചരണ്‍ സിങ്ങിന്‍റെ കൊച്ചുമകനും ആര്‍എല്‍ഡി അധ്യക്ഷനുമായ ജയന്ത് സിങ് ചൗധരി എന്നിവരാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.

LK Advani was awarded Bharat Ratna

MORE IN INDIA
SHOW MORE