പുതിയ സ്കൂട്ടറില്‍ യാത്ര; പിന്നാലെ എത്തിയത് അപകടം; കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

road accident
SHARE

അസമില്‍ വാഹനാപകടത്തില്‍ കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. അസമിലെ ബാര്‍പേട്ട ജില്ലയില്‍ ശനിയാഴ്ച്ച ആയിരുന്നു അപകടം. 

സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന നാലംഗ കുടുംബത്തെ പിന്നാലെയെത്തിയ ട്രക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുട്ടിയടക്കം മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. 

അമിതവേഗതയിലെത്തിയ ട്രക്ക് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടേയും മൊഴി. ട്രക്ക് ഡ്രൈവര്‍ ഉടന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിശോധനയില്‍ പുതിയ സ്കൂട്ടറാണ് അപകടത്തില്‍ പെട്ടത് എന്ന് പൊലീസ് പറയുന്നു. നമ്പര്‍ പ്ലേറ്റോ വാഹനം ഓടിച്ച ആള്‍ക്ക് ലൈസന്‍സോ ഉണ്ടായിരുന്നില്ല. 

MORE IN INDIA
SHOW MORE