സ്കൂള്‍ മുറ്റത്തെ പമ്പില്‍ നിന്ന് വെള്ളം കുടിച്ചു; രാജസ്ഥാനില്‍ ദലിത് ബാലന് ക്രൂരമര്‍ദനം

boy-10-year
SHARE

രാജസ്ഥാനില്‍ സ്കൂള്‍ മുറ്റത്തെ ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിച്ച ദലിത് ബാലന് ക്രൂരമര്‍ദനം. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സ്കൂളിലാണ് സംഭവം. ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. 

നാലാം ക്ലാസുകാരനായ ചിരാംങിനാണ് മര്‍ദനമേറ്റത്. ദാഹിച്ച കുട്ടി വെള്ളം കുടിക്കാനായി സ്കൂള്‍ ഗ്രൗണ്ടിലെ ഹാന്‍ഡ് പമ്പിന്‍റെ അരികിലെത്തി. ഈ സമയം പ്രതിയായ ടാക്കുര്‍ ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം ശേഖരിക്കുയായിരുന്നു. വെള്ളം കുടിക്കാനായി ബക്കറ്റ് എടുത്ത കുട്ടിയെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വിശദീകരിച്ചു. കുട്ടിയുടെ പിതാവ് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. 

പിന്നാലെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE