'ഭൂതം, പിശാച് എന്ന് ഭാര്യയെ വിളിക്കുന്നത് ക്രൂരതയായി കാണാനാകില്ല': ഹൈക്കോടതി

court-bombay
SHARE

ഭാര്യയെ ഭൂതം, പിശാച് എന്നെല്ലാം വിളിക്കുന്നതിനെ ഐപിസി സെക്ഷന്‍ 498 എ പ്രകാരം ക്രൂരതയായി കാണാനാവില്ലെന്ന് പാട്ന ഹൈക്കോടതി. ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരായ യുവതിയുടെ പരാതിയിലാണ് 498 എ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. 

ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ പരസ്പരം മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അതിനെ ക്രൂരതയുടെ പരിതിയില്‍ കൊണ്ടുവരാനാകില്ല. ഭൂതം, പിശാച് എന്ന് ഒരു വ്യക്തിയെ വിളിക്കുന്നത് ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് എതിര്‍ഭാഗം അഭിഭാഷകര്‍ പറയുന്നത് കേട്ടു. എന്നാല്‍ ആ വാദം അംഗീകരിക്കാനാവില്ല, ജസ്റ്റിസ് ബിബേക് ചൗധരി വ്യക്തമാക്കി. 

വിചാരണ കോടതി വിധിക്കെതിരെ യുവതിയുടെ ഭര്‍ത്താവും പിതാവും നല്‍കിയ റിവ്യു ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീധനമായി ഭര്‍ത്താവും പിതാവും കാര്‍ ആവശ്യപ്പെട്ടതായും സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. യുവതിക്കായി ഇവരുടെ പിതാവാണ് കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തെ കഠിന തടവ് ശിക്ഷയാണ് ഭര്‍ത്താവിനും കുടുംബത്തിനും വിചാരണ കോടതി വിധിച്ചത്. 

Calling spouse 'bhoot', 'pishach' not cruelty: Patna High court

MORE IN INDIA
SHOW MORE