പിറന്നാള്‍ ദിനത്തില്‍ കേക്ക് കഴിച്ചു; ഭക്ഷ്യവിഷബാധ; 10 വയസുകാരി മരിച്ചു

birthday-cake
പ്രതീകാത്മക ചിത്രം
SHARE

പിറന്നാളിന് വാങ്ങിയ കേക്ക് കഴിച്ച് 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം. ഒരു ബേകക്റിയില്‍ നിന്ന് ഓണ്‍ലൈനായാണ് ഇവര്‍ കേക്ക് വാങ്ങിയത്. കേക്ക് കഴിച്ച മുഴുവന്‍ ആളുകളേയും ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാര്‍ച്ച് 24നാണ് പിറന്നാള്‍ ആഘോഷം നടന്നത്. വൈകീട്ട് ഏഴരയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാല്‍ രാത്രി പത്ത് മണിയായതോടെ കേക്ക് കഴിച്ചവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യം വലിയ തോതില്‍ ദാഹം തോന്നുകയും പിന്നാലെ ഛര്‍ദ്ദിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതോടെ കുട്ടിയെ അടുത്ത ദിവസം ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു. 

കേക്കില്‍ വിഷം ഉണ്ടായിരുന്നു എന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ബേക്കറി ഉടമയ്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേക്കിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. 

10-year-old girl dies after eating her birthday cake

MORE IN INDIA
SHOW MORE