കോവിഡ് കാലത്ത് ജോലി പോയി; ലാപ്ടോപ് മോഷണം പതിവാക്കി യുവതി; ഒടുവില്‍

laptop
Representative image.
SHARE

കോവിഡ് കാലത്ത് ജോലി നഷ്ടമായതോടെയാണ് ജാസ്സു അഗര്‍വാള്‍ എന്ന ഇരുപത്തി ഒന്‍പതുകാരി ലാപ്ടോപ് മോഷണം തുടങ്ങിയത്. ഒന്നും രണ്ടും ലാപ്ടോപ്പില്‍ തുടങ്ങിയ മോഷണം രണ്ടു വര്‍ഷമായപ്പോള്‍ എത്തിനിന്നത് 24 ലാപ്ടോപ്പുകളിലാണ്. 2022 മുതലാണ് ജാസ്സു ലാപ്ടോപ് മോഷണം തുടങ്ങിയത്.

പിടിക്കപ്പെട്ടപ്പോള്‍ ഏകദേശം പത്തുലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകളാണ് യുവതിയുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ ഒരു ടാപ്ടോപ്പും ചാര്‍ജറും മൗസും കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. പിന്നാലെ നടന്ന പൊലീസ് അന്വേഷണത്തിലാണ് യുവതി പിടിയിലായത്. എച്ച്.എ.എല്‍ സ്റ്റേഷന്‍ പൊലീസാണ് യുവതിയെ പിടികൂടിയത്.

ഇതുകൂടാതെ കൊരമങ്കല, ഇന്ദിരാനഗര്‍ സ്റ്റേഷനുകളിലും യുവതിക്കെതിരെ ലാപ്ടോപ് മോഷണത്തിന് പരാതികളുണ്ട്. സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്കു സമീപമുള്ള പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്നാണ് യുവതി സ്ഥിരമായി ടാപ്ടോപ്പുകള്‍ മോഷ്ടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ടിന്‍ ഫാക്ടറി, മറാത്തഹള്ളി, ബെല്ലാണ്ടൂര്‍, സില്‍ക്ബോര്‍ഡ് ഹെബ്ബാല, വൈറ്റ്ഫീല്‍ഡ്, മഹാദേവ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് യുവതി ലാപ്ടോപ്പുകള്‍ മോഷ്ടിച്ചിട്ടുള്ളത്. ഇവ മറാത്തഹള്ളി, യലഹങ്ക, ഹെബ്ബാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവന്നാണ് വില്‍പ്പന ചെയ്തിരുന്നത് എന്നും പൊലീസും പറഞ്ഞു.

Woman who stole computers from Bengaluru paying guest homes for years caught with 24 Laptops.

MORE IN INDIA
SHOW MORE