കോണ്‍ഗ്രസിനെ വിടാതെ ആദായ നികുതി വകുപ്പ്; ഡികെ ശിവകുമാറിന് നോട്ടീസ്

congress-dk
SHARE

കോണ്‍ഗ്രസ് പാര്‍ട്ടിക്കു വീണ്ടും നോട്ടീസ് നല്‍കിയതിനു പിന്നാലെ നേതാക്കന്‍മാരെയും ലക്ഷ്യമിട്ടു ആദായ നികുതി വകുപ്പ്. പാര്‍ട്ടിയുടെ ട്രെബിള്‍ ഷൂട്ടറായ കര്‍ണാടക ഉപമുഖ്യമന്ത്രിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇന്നലെ രാത്രിയാണു നോട്ടീസ് ലഭിച്ചതെന്നും ഇതിനകം സെറ്റിലായ കേസിലാണു ഐ.ടി. വകുപ്പിന്റെ പുതിയ നീക്കമെന്നും ഡി.കെ. ശിവകുമാര്‍ സ്ഥിരീകരിച്ചു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചു പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനാണു ബി.ജെ.പി ശ്രമമെന്നും ഡി.കെ. ശിവകുമാര്‍ ആരോപിച്ചു

Show cause notice to DK Sivakumar

MORE IN INDIA
SHOW MORE