സൗഹൃദ മല്‍സരത്തിന് ഒരുങ്ങി കോണ്‍ഗ്രസ്; തര്‍ക്കമുള്ള അഞ്ച് സീറ്റുകളില്‍ മത്സരിക്കാന്‍ നീക്കം

maharastra
SHARE

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തില്‍ തര്‍ക്കമുള്ള അഞ്ച് സീറ്റുകളില്‍ സൗഹൃദ മല്‍സരത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. തര്‍ക്കമുള്ള നാലിടത്ത് ശിവസേന ഉദ്ധവ് വിഭാഗം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി മുംബൈ റീജിണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വര്‍ഷ ഗെയ്‌ക്ക്‌വാദ് പ്രതികരിച്ചു. 

മുംബൈ റീജിയനിലെ മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ് എന്നിവയും കോണ്‍ഗ്രസ് പതിവായി മല്‍സരിച്ചിരുന്ന സാംഗ്ലിയും ഉദ്ധവ് സേന കൈക്കലാക്കി. തീരുമാനത്തില്‍ മാറ്റമില്ലെന്ന് ശിവസേന. പാര്‍ട്ടിക്ക് ഒട്ടും സ്വാധീനമില്ലാത്ത ഭിവണ്ടി സീറ്റില്‍ മല്‍സരിക്കാന്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗവും ഒരുങ്ങുന്നു. അങ്ങനെയെങ്കില്‍ ഈ അഞ്ചിടത്തും ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്. പിസിസിയുടെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. തീരുമാനം അനുകൂലമായാല്‍ സൗഹൃദ മല്‍സരം ഉണ്ടാകുമെന്ന സൂചന തന്നെയാണ് എംആര്‍സിസി അധ്യക്ഷ വര്‍ഷ ഗെയ്‌ക്ക്‌വാദ് നല്‍കുന്നത്.

മുംബൈ സൗത്ത് സെന്‍ട്രലില്‍ എംഎല്‍എ കൂടിയായ വര്‍ഷ ഗെയ്‌ക്ക്‌വാദ് മല്‍സരിച്ചേക്കും. സാംഗ്ലിയില്‍ മുന്‍ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്‍റെ ചെറുമകനായ വിശാല്‍ പാട്ടീലിനെ കൊണ്ടുവരാനാണ് ആലോചന. സൗഹൃദ മല്‍സരം എന്ന ചര്‍ച്ച ശിവസേനയെ അനുനയിപ്പിക്കാനുള്ള തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. അഞ്ചിടത്ത് ത്രികോണ മല്‍സരം വന്നാല്‍ വോട്ടുകള്‍ വിഘടിച്ച് അത് ബിജെപിക്ക് അനുകൂലമാകും. ഇതുവരെ കൈക്കൊണ്ട സഖ്യശ്രമങ്ങളെയെല്ലാം വിഫലമാക്കുന്ന തീരുമാനം കൂടിയാകും അത്. തിങ്കളാഴ്ച ചേരുന്ന മഹാവികാസ് അഘാഡിയുടെ യോഗം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

Maharastra congress is ready for friendly competition in five seats

MORE IN INDIA
SHOW MORE