നിയമം ലംഘിച്ച് സ്കൂട്ടര്‍ ഓടിച്ചത് 350 വട്ടം; പിഴ 3.2 ലക്ഷം

traffic-signal
SHARE

ഗതാഗത നിയമം ലംഘിച്ചത് 350 വട്ടം. പിഴ അടക്കേണ്ടത് 3.2 ലക്ഷം രൂപ. ബംഗളൂരുവിലെ സുധാമനഗര്‍ സ്വദേശി വെങ്കട്ടരാമനാണ് ഗതാഗത നിയമം പലവട്ടം ലംഘിച്ചതിന് കൂറ്റന്‍ പിഴ ചുമത്തപ്പെട്ടത്. പിഴ തുക അടച്ചില്ലെങ്കില്‍ വെങ്കട്ടരാമനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യും. 

ഇത്രയും വലിയ തുക തനിക്ക് അടയ്ക്കാനാവില്ലെന്നും തന്റെ സ്കൂട്ടര്‍ പകരം കൊണ്ടുപോയ്ക്കൊള്ളാനുമാണ് വെങ്കട്ടരാമന്‍ പൊലീസിനോട് പറയുന്നത്. എന്നാല്‍ ടുവീലര്‍ മാര്‍ക്കറ്റില്‍ 30,000 രൂപ മാത്രം വിലമതിക്കുന്ന ടൂവിലറാണ് ഇത്. വെങ്കിട്ടരാമന്റെ സ്കൂട്ടര്‍ എല്ലാ ദിവസവും ഗതാഗത നിയമം ലംഘിക്കുന്നതായി പൊലീസ് പറയുന്നു. 

ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിക്കുക, സിഗ്നല്‍ തെറ്റിക്കുക, വണ്ടി ഓടിക്കുന്നതിന് ഇടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, വണ്‍വേ തെറ്റിച്ച് ഓടിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് വെങ്കിട്ടരാമന്‍ നടത്തുന്നത്. പിഴക്കുടിശികയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് വെങ്കിടരാമന്റെ തുടര്‍ നിയമലംഘനങ്ങള്‍ ട്രാഫിക് പൊലീസിന്റെ കണ്ണില്‍പ്പെടുന്നത്. സ്കൂട്ടറിന്റെ രജിസ്ട്രേഷന്‍ വിവരങ്ങളില്‍ നിന്ന് വിലാസം കണ്ടുപിടിച്ചാണ് വെങ്കിട്ടരാമനെ ട്രാഫിക് പൊലീസ് കണ്ടെത്തിയത്. പിഴ തുക തവണകളായി അടയ്ക്കാമെന്നും വെങ്കിട്ടരാമനെ ട്രാഫിക് പൊലീസ് അറിയിച്ചിട്ടുണ്ട്. 

Violate traffic rules 350 times, 3.2 lakh fined

MORE IN INDIA
SHOW MORE