കൊമ്പനും കൂട്ടരും തീര്‍ക്കുന്ന ആശങ്ക; വൈകുന്നേരമായാല്‍ പുറത്തിറങ്ങാനാകാതെ തൊഴിലാളികള്‍

valparai-elephant
SHARE

ആനക്കൂട്ടത്തിന്റെ ആക്രമണം പേടിച്ച് വൈകുന്നേരമായാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ വാല്‍പാറയിലെ തോട്ടം തൊഴിലാളികള്‍. ലയങ്ങളുടെ ഉള്ളിലേക്ക് വരെ ചിന്നം വിളിച്ചെത്തുന്ന കൊമ്പനും കൂട്ടരും തീര്‍ക്കുന്ന ആശങ്ക ചില്ലറയല്ല. കഴിഞ്ഞദിവസം വാല്‍പാറയിലെത്തിയ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ ചീറിയടുത്ത കൊമ്പന്‍ രണ്ട് മണിക്കൂറിലേറെയാണ് തടസം നിന്നത്.   

സൂര്യന്റെ തലപ്പൊക്കം താഴും മുന്‍പ് വീടണയണം. അതിനായില്ലെങ്കില്‍ ആധി പടിഞ്ഞാറും കടന്ന് മറ്റ് ദിക്കുകളിലേക്കും വ്യാപിക്കും. കൂലി അല്‍പം കുറ‍ഞ്ഞാലും നേരത്തെ ജോലി മതിയാക്കി ഇരുട്ട് വീഴും മുന്‍പ് ലയങ്ങളിലെത്തണം. ഈ വേഗതയിലും നെഞ്ചിടിപ്പുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയവും തൊഴിലാളികളെ അലട്ടുന്നുണ്ട്. ആനപ്പേടിയുടെ കാര്യത്തില്‍ പ്രായവ്യത്യാസമില്ല. ഇരുള്‍ വീഴുന്ന തക്കം നോക്കി നാട്ടിലേക്കിറങ്ങാന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടം വാല്‍പാറക്കാരുടെ ഉറക്കം കെടുത്തുന്നത് കൂടിയിട്ടുണ്ട്. മഴയും, മഞ്ഞും, വൈകുന്നേരത്തെ മരം കോച്ചുന്ന തണുപ്പുമെല്ലാം ഇവര്‍ക്ക് ആനപ്പേടിയുടെ ചൂടാണ്. ഇരുട്ട് പടര്‍ന്നാലും പിറ്റേന്ന് പ്രതീക്ഷയുടെ പുലരി കണ്ടുണരാന്‍ ഈ പാവങ്ങള്‍ക്ക് രാത്രിയില്‍ ആശുപത്രി ആവശ്യം വന്നാല്‍ പോലും കതക് അടച്ചിരുന്നേ മതിയാവൂ . 

സന്ധ്യയ്ക്ക് മുന്‍പ് ലയങ്ങളിലേക്ക് കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടമുണ്ടോ എന്ന് സംശയിക്കുന്നവരോട്. കഴിഞ്ഞദിവസം വിനോദസഞ്ചാരികള്‍ക്കുണ്ടായ അനുഭവം ‌യാഥാര്‍ഥ്യം പറയും. 

Labours could not leave their homes in the evening for fear of being attacked by herds of elephants

MORE IN INDIA
SHOW MORE