വിവാഹം ക്ഷണിച്ച് മടങ്ങവേ അപകടം; യുവാവിന് ദാരുണാന്ത്യം

road accident
SHARE

ബന്ധുക്കളെ വിവാഹം ക്ഷണിച്ച് മടങ്ങവേ ബൈക്കപടത്തില്‍ യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ അമ്മനബോലിലാണ് സംഭവം. മോത്കൂര്‍ സ്വദേശിയായ 25കാരന്‍ ശിവയാണ് അപകടത്തില്‍ മരിച്ചത്. ബന്ധുക്കള്‍ക്ക് വിവാഹക്ഷണത്ത് നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് ശിവയുടെ ബൈക്ക് അപകടത്തില്‍പ്പെട്ടത്.

ഈ മാസം 18ാം തിയതിയാണ് ശിവയുടെ വിവാഹം തീരുമാനിച്ചിരുന്നത്. അടുത്ത ബന്ധുക്കളെ കൂടി നേരിട്ട് ചെന്നുകണ്ട് വിവാഹക്ഷണക്കത്ത് നല്‍കാന്‍ ശനിയാഴ്ച്ച രാവിലെയാണ് ശിവ വീട്ടില്‍ നിന്നും നാല്‍ഗൊണ്ടയിലേക്ക് പുറപ്പെട്ടത്. ബന്ധുക്കളെയെല്ലാം കണ്ട് വിവാഹം ക്ഷണിച്ച് ഞായറാഴ്ച്ച വീട്ടിലേക്ക് വരും വഴി ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടാകുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചു വീണ ശിവയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ശിവയെ കാമിനേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ‌

Groom returning home after distributing wedding cards dies

MORE IN INDIA
SHOW MORE