മദ്രസ പൊളിച്ച സ്ഥലത്ത് പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കും: പുഷ്കര്‍ സിങ് ധാമി

Madrasa-Demolition-Dhami
SHARE

ഹല്‍ദ്വാനിയില്‍ മദ്രസ പൊളിച്ച സ്ഥലത്ത് പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. അക്രമികള്‍ക്ക് ഇതു വ്യക്തമായ സന്ദേശം കൊടുക്കുമെന്നും ഹരിദ്വാറിലെ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ധാമി പറഞ്ഞു. 

'ഇന്ന് ഗംഗാ മാതാവിന്‍റെ പുണ്യതീരത്തു നിന്നു ഞാന്‍ പ്രഖ്യാപിക്കുകയാണ്, ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്ത് ഒരു പൊലീസ് സ്​റ്റേഷന്‍ നിര്‍മിക്കും. പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കു ഇത് വ്യക്തമായ സന്ദേശം നല്‍കും. സമാധാനം തകര്‍ക്കുന്ന ആരേയും വെറുതെവിടില്ല. അങ്ങനെയുള്ള പ്രശ്‌നക്കാര്‍ക്കെതിരെ ഉത്തരാഖണ്ഡില്‍ ഒരു സഹിഷ്ണുതയും കാണിക്കില്ല,' ധാമി പറഞ്ഞു. ബൻഭൂൽപുര ഉൾപ്പെടെ ഹൽദ്‌വാനിയുടെ എല്ലാ മേഖലകളിലെയും സ്ഥിതി ഇപ്പോൾ സാധാരണ നിലയിലാണെന്നും നിയന്ത്രണത്തിലാണെന്നും ധാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹൽദ്വാനിയിൽ ജാഗ്രത തുടരുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്തു. കർഫ്യൂ നിലനില്‍ക്കുന്ന ബന്‍ഭൂല്‍പുരയിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമെ പ്രവർത്തിക്കുന്നുള്ളൂ.

Uttarakhand Chief Minister said that police station will be built in Haldwani

MORE IN INDIA
SHOW MORE