കുടുംബം പ്രഖ്യാപിച്ചത് ഒരു കോടി; 9ാം ദിനം വെട്രിയുടെ മൃതദേഹം കണ്ടെത്തി

vetri-duraisamy
Photo: X
SHARE

ഒന്‍പത് ദിവസം നീണ്ട തിരച്ചിലിന് ഒടുവില്‍ വെട്രി ദുരൈസാമിയുടെ(45) മൃതദേഹം കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍ കാര്‍ സത്​ലജ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ദുരൈസാമിയെ കാണാതായത്. മകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വെട്രിയുടെ പിതാവ് സെയ്ദെ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ മുന്‍ മേയറാണ് സെയ്ദെ ദുരൈസാമി. 

നദിയിലെ പാറയില്‍ തങ്ങി നില്‍ക്കുന്ന നിലയിലാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്കൂബ ഡൈവര്‍മാരാണ് മൃതദേഹം കണ്ടെത്തിയത്. അപകടസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. വിനോദയാത്രയ്ക്ക് ഇടയിലാണ് വെട്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. 

ഫെബ്രുവരി നാലിന് നടന്ന അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ സുഹൃത്ത് ഗോപിനാഥ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നോവ കാറില്‍ സ്പിതി വാലിയില്‍ നിന്ന് ഷിംലയിലേക്ക് ഇവര്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. നാഷണല്‍ ഹൈവേ അഞ്ചിലൂടെ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട കാര്‍ സത്​ലജ് നദിയിലേക്ക് മറിയുകയായിരുന്നു. 

അപകട സ്ഥലത്ത് നിന്ന് തലച്ചോറിന്റെ ഭാഗം കണ്ടെത്തിയതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ജില്ലാ പൊലീസിന്റേയും ഐടിബിപി, എന്‍ഡിആര്‍എഫ്, നേവി, എസ്ഡിആര്‍എഫ്, ഹോം ഗാര്‍ഡ് എന്നിവരും സംയുക്തമായാണ് വെട്രിക്കായി തിരച്ചില്‍ നടത്തിയത്. 

the body of vetri duraisamy recovered

MORE IN INDIA
SHOW MORE