1.25 കിലോ സ്വര്‍ണം; 7 കിലോ വെള്ളി; ബെന്‍സ് കാര്‍; സ്ത്രീധനം കണ്ട് ഞെട്ടി സോഷ്യല്‍ മിഡിയ

noida-marriage
SHARE

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ഒരു വിവാഹത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഇവിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ പങ്കുവെക്കുന്ന സമ്മാനങ്ങള്‍ കണ്ട് കണ്ണുതള്ളുകയാണ് സോഷ്യല്‍ മീഡിയ. മെഴ്സിഡസ് ബെന്‍സ്, 1.25 കിലോ സ്വര്‍ണം എന്നിവയാണ് സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നത്. 

ഒരു ഡൈനിങ് ടേബിള്‍, മെഴ്സിഡസ് ഇ ക്ലാസ്, ടോയോട്ട ഫോര്‍ച്യുണര്‍, 1.25 കിലോ സ്വര്‍ണം, 7 കിലോ വെള്ളി, സമ്മാനങ്ങളെ കുറിച്ച് വിഡിയോയില്‍ ഒരാള്‍ പറയുന്നത് ഇങ്ങനെ...അതിഥികള്‍ക്ക് നടുവില്‍ നിന്നാണ് ഒരാള്‍ സമ്മാനങ്ങളുടെ പട്ടിക വായിക്കുന്നത്.

എന്നാല്‍ ഇത് വിവാഹം അല്ല കച്ചവടം ആണെന്ന കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. എന്തുകൊണ്ട് പൊലീസ് ഇതില്‍ നടപടി സ്വീകരിക്കുന്നില്ല എന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ എന്നാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല. 

Noida marriage dowry stuns internet

MORE IN INDIA
SHOW MORE